kozhikode local

ജീവനക്കാര്‍ അവധിയില്‍: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടു

മുക്കം: സാനിറ്ററി സൗകര്യമില്ലാത്തതിനാല്‍ മുക്കത്ത് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സൂപ്പര്‍ മാര്‍ക്കറ്റിലും അതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്‍ സ്റ്റോറിലുമായി താല്‍ക്കാലിക ജീവനക്കാരടക്കം 11 പേര്‍ ജോലി ചെയ്യുന്നവരില്‍ ഒമ്പതു പേരും സ്ത്രീകളാണ്.
ഇവര്‍ക്കാര്‍ക്കും പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ യാതൊരു സൗകര്യവുമില്ല. കൈ കഴുകാന്‍ പോലും സൗകര്യമില്ലാതെ വിഷമിക്കുകയാണിവര്‍. വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഒരു ബാത്ത്‌റൂമാണ് വെള്ളമില്ലെങ്കിലും വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവന്നും 20 രൂപ വിലയുള്ള കുപ്പിവെള്ളം വാങ്ങിച്ചും ഈ ജീവനക്കാര്‍ ഉപയൊഗിച്ചിരുന്നത്.
റിപ്പയര്‍ നടത്താനെന്ന പേരില്‍ അത് അടച്ചിട്ട് മാസങ്ങളായി. പരിസരത്തുള്ള ചില കെട്ടിടങ്ങളിലുള്ള സൗകര്യം ഉപയോഗിച്ചെങ്കിലും അതും അടഞ്ഞു. അതിനുശേഷം അര കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലാണ് പൊയ്‌ക്കൊണ്ടിരുന്നത്.
എന്നാല്‍, നിപാ വൈറസ് ബാധയെ തുടര്‍ന്ന് ജനം വല്ലാതെ ഭയാശങ്കയിലാവുകയും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന് വീട്ടുകാര്‍ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അങ്ങോട്ടും പോവാന്‍ നിവൃത്തിയില്ലാതായി. ഗത്യന്തരമില്ലാതെ ഇന്നലെ  ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചു. അതോടെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം മുടങ്ങി.
Next Story

RELATED STORIES

Share it