kasaragod local

ജീവനക്കാരെ തിരിച്ചുവിളിച്ചു; റീസര്‍വേ അവതാളത്തില്‍

കാസര്‍കോട്: കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച റീ സര്‍വേ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കഴിഞ്ഞ ജൂലൈയിലാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ജില്ലയില്‍ റിസര്‍വേയ്ക്ക് തുടക്കം കുറിച്ചത്. പത്ത് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ കീഴിലാണ് റീ സര്‍വേ ആരംഭിച്ചിരുന്നത്.
ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് റീസര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ പത്ത് വില്ലേജുകളിലാണ് ആദ്യഘട്ട സര്‍വേ ആരംഭിച്ചത്. എന്നാല്‍ രണ്ടാം ഘട്ട സര്‍വേ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വേ സൂപ്രണ്ടുമാരടക്കമുള്ള മുഴുവന്‍ ജീവനക്കാരേയും റവന്യു വകുപ്പ് തിരിച്ചുവിളിക്കുകയായിരുന്നു.
വിവിധ ജില്ലകളില്‍ നിന്നുളള ഉദ്യോഗസ്ഥരേയായിരുന്നു സ്‌പെഷ്യല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റീ സര്‍വേയില്‍ പല പ്രമുഖരുടെ സ്ഥലങ്ങളും സ്വകാര്യ വ്യക്തികള്‍ വര്‍ഷങ്ങളായി അനധികൃതമായി കൈവശം വച്ചിരുന്ന ഏക്കര്‍ കണക്കിന് ഭൂമിയും തിരിച്ചുപിടിക്കുമെന്ന് ഉറപ്പായതോടെ ചില ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്് റീസര്‍വേ അട്ടിമറിക്കുന്നതെന്ന് ആരോപണമുണ്ട്.
ഹൊസ്ദുര്‍ഗ് താലൂക്കിലെ ബല്ല, തിമിരി, പുതുക്കൈ വില്ലേജുകളില്‍ റീ സര്‍വേ പുനരാരംഭിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെയും സൂപ്രണ്ടുമാരുടെയും കുറവ് പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സര്‍വേയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അസി.ഡയറക്ടര്‍ പി മധുലിമായയെ എറണാകുളത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. കലക്ടറേറ്റില്‍ റീസവേ വിഭാഗത്തിന് ഓഫിസും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പ്രവര്‍ത്തനം മന്ദഗതിയിലാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി ഹെക്ടര്‍ റവന്യു ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയടക്കി വച്ചിട്ടുള്ളത്.
റീസര്‍വേയിലൂടെ ഭൂമി തിരിച്ചുപിടിക്കാമെന്നായിരുന്നു റവ
ന്യു വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ കാരണം റീ സര്‍വേ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് സര്‍ക്കാറിന്റെ ഒരു യജ്ഞം കുടി അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.




.
Next Story

RELATED STORIES

Share it