palakkad local

ജീവനക്കാരും അധ്യാപകരും ജനുവരി 12ന് പണിമുടക്കും

പാലക്കാട്: സംസ്ഥാനജീവനക്കാരും അധ്യാപകരും 2016 ജനുവരി 12 ന് പണിമുടക്കും. പ്രതിലോമശുപാര്‍ശകള്‍തള്ളിക്കളഞ്ഞ് ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തസ്തികവെട്ടിക്കുറക്കാനുള്ള നീക്കംഉപേക്ഷിക്കുക, വിലക്കയറ്റംതടയുകഎന്നീആവശ്യങ്ങള്‍ഉന്നയിച്ചാണ് പണിമുടക്ക്.
2014 ജൂലൈ 1 മുതല്‍ലഭിക്കേണ്ട ശമ്പളപരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായി. ചരിത്രത്തിലാദ്യമായിറിപ്പോര്‍ട്ട്‌രണ്ടുഘട്ടമാക്കി. ഒന്നാംഘട്ടറിപ്പോര്‍ട്ട്‌സമര്‍പ്പിച്ച്ആറുമാസംകഴിഞ്ഞിട്ടും മന്ത്രിസഭാ ഉപസമിതിഒരുതവണപോലുംചേര്‍ന്നില്ല. ഉപസമിതികണ്‍വീനര്‍ കെ.എംമാണിരാജിവെച്ചു പോയി. പരിഷ്‌കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ളആസൂത്രിത ശ്രമമാണ്‌സര്‍ക്കാരും കമ്മീഷനും ചേര്‍ന്നു നടത്തുന്നത്.
ഇതിനെതിരെജീവനക്കാരുടെയും അധ്യാപകരുടെയുംഉജ്വലതാക്കീതായിജില്ലാകേന്ദ്രങ്ങളിലേക്ക് നടന്ന മാര്‍ച്ച്. പാലക്കാട്ഹരിക്കാരതെരുവില്‍ നിന്നുംരാവിലെ 11 മണിക്ക് ആക്ഷന്‍കൗണ്‍സിലിന്റെയും സമരസമിതിയുടേയുംസംയുക്താഭിമുഖ്യത്തില്‍സിവില്‍സ്‌റ്റേഷനിലേക്ക് നടത്തിയമാര്‍ച്ചില്‍ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. തുടര്‍ന്നു നടന്ന പൊതുയോഗംകെജിഒഎഫ്‌സംസ്ഥാന വൈസ്പ്രസിഡന്റ്‌വി എസ് ജയനാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാനസെക്രട്ടറി ഇ പ്രേംകുമാര്‍അഭിവാദ്യംചെയ്തു.
ആക്ഷന്‍കൗണ്‍സില്‍ നേതാക്കളായഡോ. എംഎ നാസര്‍, വിനോദ് ബെന്‍സ് എന്നിവര്‍സംസാരിച്ചു.സമരസമിതിജില്ലാകണ്‍വീനര്‍ കെ.മുകുന്ദന്‍അധ്യക്ഷതവഹിച്ചു.
ആക്ഷന്‍കൗണ്‍സില്‍ ജില്ലാകണ്‍വീനര്‍ എംഎഅജിത്കുമാര്‍സ്വാഗതവുംഎഫ്എസ്ഇടിഒജില്ലാപ്രസിഡന്റ്‌കെഎ ശിവദാസന്‍മാസ്റ്റര്‍നന്ദിയും പറഞ്ഞു. ജീവനക്കാരുടേയും അധ്യാപകരുടേയും ന്യായമായആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍തയ്യാറാകാത്ത സാഹചര്യത്തില്‍ 2016 ജനുവരി 12 ന് ജീവനക്കാരും അധ്യാപകരുംസംയുക്തസമരസമിതിയുടെആഭിമുഖ്യത്തില്‍ പണിമുടക്കും.
Next Story

RELATED STORIES

Share it