kasaragod local

ജീവനക്കാരില്ല; സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ല

ബദിയടുക്ക: മതിയായ ജീവനക്കാരില്ലാത്തത് മൂലം വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തുന്നവര്‍ സേവനം ലഭ്യമാകാതെ വേറും കൈയോടെ മടങ്ങുന്നു. ബദിയടുക്ക പഞ്ചായത്ത് ഓഫിസിലാണ് ജീവനക്കാരുടെ അഭാവം. അത്യാവശ്യ കാര്യങ്ങള്‍ക്കെത്തുന്ന പൊതു ജനങ്ങളാണ് വൈകും വരെ ഓഫിസ് പടിക്കലിരുന്ന് നിരാശയോടെ മടങ്ങുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പ് വെക്കേണ്ട പഞ്ചായത്ത് സെക്രട്ടറിയാവട്ടെ ദീര്‍ഘ നാളത്തെ അവധിയിലാണ്.
പകരം അസിസ്റ്റന്റ് സെക്രട്ടറിക്കാണ് ചുമതല. പക്ഷേ അസി.സെക്രട്ടറിയും ഏതാനും ദിവസമായി ഓഫിസില്‍ എത്തുന്നുമില്ല. ലൈഫ് പദ്ധതി അടക്കം പുതിയ വീടുകള്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുവാദം വേണം. പുതിയ വീട് നിര്‍മിച്ചാല്‍ തന്നെ വൈദ്യുതി കണക്ഷന്‍ എടുക്കണമെങ്കില്‍ പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സമയ ബന്ധിതമായി നല്‍കേണ്ട ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ അവധിയെടുത്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ഇത്തരം വിഷയങ്ങളില്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും വേണ്ട ഇടപെടലുകള്‍ ഇല്ലാത്തതും ജനങ്ങളെ നിരാശപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it