palakkad local

ജീവനക്കാരായ വോട്ടര്‍മാര്‍ അപേക്ഷിക്കുന്നപക്ഷം വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നു നിര്‍ദേശം

പാലക്കാട്: മെയ് 31 ന് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-2, കോട്ടായി നിയോജക മണ്ഡലത്തിലേക്കും ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി വാര്‍ഡ്-16, നിരപ്പറമ്പ് നിയോജക മണ്ഡലത്തിലേക്കും നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ്തുത വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്തു വരുന്നതിനുളള അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരി നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it