ജീവനകല സാംസ്‌കാരികോല്‍സവം: ഹരിത കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ജീവനകലയുടെ 35ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് യമുനാ നദിയുടെ പശ്ചിമതീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോല്‍ സവത്തിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഹരിത കോടതി ഇന്ന് വിധി പറയും.
1,000 ഏക്രയോളം വരുന്ന യമുനാ തീരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുമെന്നതിനാല്‍ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയില്‍ ഹരജി നല്‍കിയത്.
യമുനാ തീരത്ത് പാരിസ്ഥിതിക അനുമതിയില്ലാതെ താല്‍ക്കാലിക നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത് സംബന്ധിച്ച് സത്യാവാങ്മൂലം സമര്‍പ്പിക്കാ ന്‍ വന-പരിസ്ഥിതി മന്ത്രാലയത്തോട് ഹരിത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് അഗ്നിശമന സേനയുടെ അനുമതിയും ലഭിച്ചിട്ടില്ല. ഈ മാസം 11 മുതല്‍ 13 വരെ നടക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 35 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസ്‌കാരികോല്‍സവത്തിനെത്തുന്നവരുടെ ബസ്സുക ള്‍ സര്‍ക്കാരിന്റെ മില്ലിനിയം ബസ് ഡിപ്പോവില്‍ പാര്‍ക്ക് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഗതാഗത വകുപ്പ് അതിന് അനുവാദം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. അതിനിടെ പ്രധാനമന്ത്രി സുരക്ഷാകാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് ഒദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേരത്തേ പരിപാടിയില്‍നിന്ന് പിന്‍മാറിയിരുന്നു.
പരിപാടിക്കുവേണ്ടി യമുനാ തീരത്ത് രണ്ടു പാലങ്ങള്‍ പണിതത് സൈന്യമാണ്. അതിനിടെ സാംസ്‌കാരികോല്‍സവത്തിനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ അനാവശ്യമാണെന്നും പരിപാടിക്കു ശേഷം യമുനാ തീരത്ത് ഒരു ജൈവ വൈവിധ്യ പാര്‍ക്ക് പണിയുമെന്നുമാണ് ജീവനകല ഗുരു ശ്രീ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനുമുമ്പ് യമുനയില്‍ 512 ടണ്ണോളം മാലിന്യങ്ങള്‍ ജീവനകല പ്രവര്‍ത്തകര്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it