kasaragod local

ജീവകാരുണ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമൂഹത്തിന് മാതൃക: മന്ത്രി

കാസര്‍കോട്്: പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ വനിതാ കമ്മീഷന്‍ സെമിനാറും ഗാന്ധിഭവന്‍ ലൗ ആന്റ് കെയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, ബളാല്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജാന്‍സി ടോമി, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജി ദേവ്, ബളാല്‍ പഞ്ചായത്ത് അംഗം ടോമി വട്ടക്കാട്ട്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി ദാമോദരന്‍, തങ്കച്ചന്‍ തോമസ്, വി കെ ചന്ദ്രന്‍, വി കുഞ്ഞിക്കണ്ണന്‍, കാത്തിം കൊന്നക്കാട്, പി ടി നന്ദകുമാര്‍,  കെ പി താഷ്മര്‍, ബഷീര്‍ ബാബു, ഡോ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it