malappuram local

ജീപ്പ് ഓട്ടോയിലിടിച്ച് അപകടം: മദ്യപിച്ച ഡ്രൈവര്‍ക്കെതിരേ കേസ്



എടവണ്ണ: മദ്യപാനി ഓടിച്ച ജീപ്പ് കുടുംബം സഞ്ചരിച്ച ഓട്ടോയിലിടിച്ച് അപകടം വരുത്തിയതിന് ഡ്രൈവര്‍ക്കെതിരെ അരീക്കോട് പോലിസ് കേസെടുത്തു. ജീപ്പ് െ്രെഡവര്‍ പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി കബീറിനെതിരെയാണ് അഡീഷണല്‍ എസ്്‌ഐ കെ കുഞ്ഞന്‍ കേസെടുത്തത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു. ശനിയാഴ്ച ഏഴുമണിയോടെയാണ് കബീര്‍ ഓടിച്ചിരുന്ന ജീപ്പ് തിരുവാലിയിലെ കുടുംബം സഞ്ചരിച്ച ഓട്ടോയില്‍ ഇടിച്ചത്.  ഒതായി കുരിക്കലം പാടിന് സമീപം  വെച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ വയലിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന കോട്ടേപറമ്പന്‍ മുഹമ്മദ്(60),ഭാര്യ സുബൈദ(45) മകനും ഓട്ടോ ഡ്രൈവറുമായ നിഷാദ്(32), സഹോദര പുത്രന്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവര്‍ മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു.  കേസ് ഒത്തുതീര്‍പ്പാക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പോലിസ് വാഹനനം  തടഞ്ഞിട്ടിരുന്നു. പിന്നീട് അരീക്കോട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.  അപകടം വരുത്തിയ ജീപ്പ്  എടവണ്ണയില്‍ വെച്ച് മറ്റൊരു  വാഹനത്തെ ഇടിച്ചതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it