ജി 7 യോഗം ഹിരോഷിമയില്‍ ആരംഭിച്ചു

ഹിരോഷിമ: ജി-7 ഉച്ചകോടി ജപ്പാനിലെ ഹിരോഷിമയില്‍ ആരംഭിച്ചു. യുഎസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള നയതന്ത്രപ്രതിനിധികള്‍ ഇന്നലെയും ഇന്നുമായി നടക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. യുഎസ് പ്രതിനിധിയായി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് അണുബോംബാക്രമണം നടന്ന നഗരത്തിലേക്ക് ഇതാദ്യമായാണ് ഒരു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി എത്തുന്നത്. അതേസമയം ജര്‍മന്‍ പ്രതിനിധി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്‌റിന് വിമാനം വൈകിയതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചകോടിക്കെത്താനായില്ല. സമാധാനത്തിന്റെ ചിഹ്നമെന്ന നിലയിലാണ് ഹിരോഷിമ ഉച്ചകോടിക്കായി തിരഞ്ഞെടുത്തതെന്ന് ആതിഥേയരായ ജപ്പാന്‍ വ്യക്തമാക്കി.
അടുത്തിടെ നടന്ന ബ്രസ്സല്‍സ് ഇരട്ട ആക്രമണം ഉച്ചകോടിയില്‍ ചര്‍ച്ചയാവും. അഭയാര്‍ഥി പ്രതിസന്ധി, ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍, ആണവ നിരായുധീകരണം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയുടെ അജണ്ടയിലുള്‍പ്പെടുന്നു. ജി-8 ആയിരുന്നപ്പോഴുണ്ടായിരുന്ന അംഗരാജ്യം റഷ്യയുടെ സാന്നിധ്യമില്ലാതെയാണ് ജി- 7 ഉച്ചകോടി നടക്കുന്നത്. ഉക്രെയ്‌നിലെ വിമതര്‍ക്ക് സഹായം നല്‍കിയതിനെത്തുടര്‍ന്ന് ജി- 8ല്‍ നിന്ന് റഷ്യയെ കഴിഞ്ഞ വര്‍ഷമാണ് ഒഴിവാക്കിയത്.
അതേസമയം ഹിരോഷിമയില്‍ ഉച്ചകോടിക്കെതിരേ 30ഓളം വരുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചു. ജി-7ന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
Next Story

RELATED STORIES

Share it