ജി സുധാകരന്റെ പ്രചാരണത്തിന് വിഎസ് എത്തും

അമ്പലപ്പുഴ: ഒടുവില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വി എസ് എത്തുന്നു. ഇന്നു വൈകീട്ട് നാല് മണിക്ക് ജന്മനാടായ പറവൂരിലാണ് വിഎസ് എത്തുന്നത്. ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിന് വി എസ് അച്യുതാനന്ദന്‍ എത്താതിരുന്നത് വലിയ വിവാദമായിരുന്നു. ഈ മാസം ഏഴിന് നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഏറ്റിരുന്നത് വിഎസ് ആയിരുന്നു. എന്നാല്‍, ജി സുധാകരന്‍ ചില വേദികളില്‍ വിഎസിനെതിരേ പരസ്യ വിമര്‍ശനം നടത്തിയതോടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് വിഎസ് പിന്‍മാറുകയായിരുന്നു. ആ ദിവസം അമ്പലപ്പുഴ മണ്ഡലമൊഴികെയുള്ള മറ്റ് മണ്ഡലങ്ങളിലെ കണ്‍വന്‍ഷന്‍ വിഎസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it