Business

ജി.സി.സി രാജ്യങ്ങളില്‍ ഈ വര്‍ഷം 20 ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തും

ജി.സി.സി രാജ്യങ്ങളില്‍ ഈ വര്‍ഷം 20 ലക്ഷം  വാഹനങ്ങള്‍ വില്‍പ്പന നടത്തും
X
dubai-motor

ദുബയ്:  ജി.സി.സി രാജ്യങ്ങളില്‍ ഈ വര്‍ഷം 20 ലക്ഷത്തോളം വാഹനങ്ങള്‍ വില്‍പ്പന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബയ് രാജ്യാന്തര വാഹന പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വില്‍പ്പനയില്‍ 5.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.  യു.എ.ഇ.യില്‍ മാത്രം വില്‍പ്പനയില്‍ 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ 4.6 ശതമാനത്തിന് താഴെയാണ് പുതിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. അടുത്ത മാസം 10 മുതല്‍ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ അഞ്ച്്് ദിവസം നീണ്ട് നില്‍ക്കുന്ന  വാഹന പ്രദര്‍ശനത്തില്‍ 157 പുതിയ മോഡലുകളടക്കം 600 വാഹനങ്ങളാണ് ഒരുക്കുന്നത്. 1950 മുതല്‍ 1980 വരെയുള്ള 80 ക്ലാസിക്ക് കാറുകളും പ്രദര്‍ശനത്തിലുണ്ടാകും.

ടൊയോട്ട, കാഡിലാക്, ഹ്യൂണ്ടായ്, മസ്ദ, വോള്‍സ് വാഗണ്‍ തുടങ്ങിയ വാഹനങ്ങളുടെ ഏറ്റവും പുതിയ വാഹനങ്ങള്‍ ദുബയ് മേളയിലാണ് പുറത്തിറക്കുന്നത്. 150 വാഹന നിര്‍മ്മാതാക്കളാണ് മേളയില്‍ പങ്കെടുക്കുന്നത് ഈ വര്‍ഷം ആദ്യമായി റഷ്യയും നെതര്‍ലന്റെ മോട്ടോര്‍ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഉല്‍ഘാടന ദിവസം വൈകിട്ട്്് 6 മുതല്‍ രാത്രി 10 വരെയും മറ്റു ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സയമം. 65 ദിര്‍ഹമാണ് സന്ദര്‍ശന ഫീസ്്്.
വാര്‍ത്താ സമ്മേളനത്തില്‍ ദുബയ് ആര്‍.ടി.എ. ലൈസന്‍സിംഗ് വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ മര്‍സൂഖി, എക്‌സിബിഷന്‍ ആന്റ് ഈവന്റ് വൈസ് പ്രസിഡന്റ് ട്രിക്‌സീ ലോമിര്‍മാന്‍ഡ്, യു.എ.ഇ. ഓട്ടോമൊബൈല്‍ ടൂറിംഗ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സുലായം, അല്‍ ഫുത്തൈം എം.ഡി. സഔദ് അബ്ബാസി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it