Flash News

ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഇന്ത്യന്‍ നേവിക്ക് കിരീടം

ജി വി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഇന്ത്യന്‍ നേവിക്ക് കിരീടം
X

തിരുവനന്തപുരം: ജിവി രാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ എസ്ബിഐയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്‌പ്പെടുത്തി ഇന്ത്യന്‍ നേവി കിരീടം നിലനിര്‍ത്തി. നിശ്ചിത സമയത്ത് 1-1ന് മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ എസ്ബിഐയുടെ ഷൈജുമോനും മാര്‍ട്ടിന്‍ ജോണിനും പിഴച്ചപ്പോള്‍ ആദ്യനാല് ഷോട്ടും ലക്ഷ്യത്തിലെത്തിച്ച് നേവി കിരീടം ചൂടി. എസ്ബിഐയുടെ ആധിപത്യം പ്രകടമായ മല്‍സരത്തില്‍ ആദ്യഗോള്‍ നേടിയത് നേവിയാണ്.  19ാം മിനിറ്റില്‍ സരബ്ജിത് സിങ്ങിന്റെ ഹെഡ്ഡര്‍ സ്വീകരിച്ച ബിബേക് താപ്പ എസ്ബിഐ പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ 81ാം മിനിറ്റില്‍ എസ്ബിഐ ഗോള്‍ മടക്കി. സീസന്റെ കോര്‍ണര്‍ കിക്ക് ഫൈസല്‍ റഹ്മാന്‍ വലയിലാക്കി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ എസ്ബിഐക്കായി കിക്കെടുത്ത രാഹുല്‍ വി രാജിനും എസ് സീസണിനും മാത്രമാണ് പന്ത് ലക്ഷ്യത്തില്‍ എത്തിക്കാനായത്. സുനില്‍, റിയാദ്, ഡി ജിബിന്‍, ഹരികൃഷ്ണ എന്നിവര്‍ നേവിക്കായി ഗോള്‍ നേടി. എസ്ബിഐയുടെ രാഹുല്‍രാജാണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ചഗോളി നേവിയുടെ ഭാഖെര്‍ റോയ്.
Next Story

RELATED STORIES

Share it