Flash News

ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം കമ്യൂണിസ്റ്റ് കുടുംബങ്ങളെന്ന് എംടി രമേശ്

ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം കമ്യൂണിസ്റ്റ് കുടുംബങ്ങളെന്ന് എംടി രമേശ്
X


കോഴിക്കോട്: ജിഹാദി സംഘടനകളുടെ ലക്ഷ്യം കേരളത്തിലെ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബങ്ങളെന്ന് എംടി രമേശ്. ജിഹാദിപ്രവര്‍ത്തനത്തിന്റെ ഇരകളായ നിമിഷയും അഖിലയും കമ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരാണ്. ഹാദിയ കേസില്‍ എന്‍ഐഎ അന്വഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ഐഎസിലേക്ക് ആളെക്കൂട്ടുന്ന ദേശവിരുദ്ധശക്തികളെ സഹായിക്കുന്നതാണ്. ഹാദിയ കേസില്‍ ബിജെപി കക്ഷി ചേരില്ല. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികള്‍. പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പി ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന്റെ പേരില്‍ കേസെടുത്ത് പേടിപ്പിക്കാമെന്നു കരുതുന്നത് പിണറായിക്ക് ബിജെപിയെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിന്റെ പ്രകോപനത്തിനു വഴങ്ങാതെ ജാഥ ജനപിന്തുണയോടെ മുന്നേറുന്നതിന്റെ വേവലാതിയാണ് സിപിഎമ്മിനെന്നും രമേശ് പറഞ്ഞു.

[related]
Next Story

RELATED STORIES

Share it