ജിസിസി വാര്‍ഷിക യോഗത്തിലേക്ക് ഖത്തറിനു ക്ഷണം

കുവൈത്ത് സിറ്റി: അടുത്ത ആഴ്ച കുവൈത്തില്‍ നടക്കുന്ന ജിസിസി വാര്‍ഷിക യോഗത്തിലേക്കു ഖത്തറിന് ക്ഷണം ലഭിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ക്ഷണം സ്വീകരിച്ചതായി ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ റിപോര്‍ട്ട് ചെയ്തു. അതേസമയം, ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ജിസിസി രാജ്യങ്ങള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ചയാണ് ഖത്തറിനെ ജിസിസി വാര്‍ഷിക ഉച്ചകോടിക്ക് കുവൈത്ത് ക്ഷണിച്ചത്. ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ കുവൈത്തിലാണ് ജിസിസി യോഗം. കഴിഞ്ഞ ജൂണിലാണ് സൗദിഅറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ പ്രതിന്ധിക്ക് പരിഹാരം കാണാന്‍ കുവൈത്ത് നിരന്തരം ശ്രമം നടത്തി വരുകയാണ്. ജിസിസി യോഗത്തിലേക്കുള്ള ക്ഷണം പ്രശ്‌നപരിഹാരത്തിനു വഴിതെളിക്കുമോ എന്നാണ് ലേകം ഉറ്റുനോക്കുന്നത്്. ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് ബഹ്‌റയ്ന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it