Flash News

ജിസാറ്റ് -9 വിക്ഷേപണം ഇന്ന്



ചെന്നൈ: ദക്ഷിണേഷ്യാ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 9 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്നു വിക്ഷേപിക്കും. വൈകീട്ട് 4.57നാണ് വിക്ഷേപണം. ജിസാറ്റ്-9 ഉപഗ്രഹം മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലെ ആശയവിനിമയം ത്വരിതപ്പെടുത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു. സാര്‍ക് രാജ്യങ്ങളില്‍ പാകിസ്താന്‍ ഒഴികെ ഏഴു രാജ്യങ്ങളും ഈ പദ്ധതിയില്‍ പങ്കാളികളാണ്.
Next Story

RELATED STORIES

Share it