ജിസാറ്റ്- 6എ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഐഎസ്ആര്‍ഒ നിര്‍മിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 6എ വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വൈകീട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി- എഫ് 08 വാഹനമാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. 18 മിനിറ്റിനകം ഉപഗ്രഹം ലക്ഷ്യത്തിലെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
ഉപഗ്രഹാധിഷ്ഠിത മൊബൈല്‍ വാര്‍ത്താവിനിമയരംഗത്തിന് ശക്തിപകരുകയാണ് ജിസാറ്റ്- 6എയുടെ ലക്ഷ്യം. അടുത്തിടെ വിക്ഷേപിച്ച ജിസാറ്റ്- 6ന് സമാനമായ അതിവേഗ എസ് ബാന്‍ഡ് വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്- 6എ.
Next Story

RELATED STORIES

Share it