Flash News

ജിസാറ്റ്-17 വിക്ഷേപണം വിജയകരം



ബംഗളൂരു: ഐഎസ്ആര്‍ഒയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-17 വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്ക് ഫ്രഞ്ച് ഗയാനയിലെ കൊറുവില്‍ റോക്കറ്റ് വിക്ഷേപിണി അരിയന്‍ സ്‌പേസില്‍ നിന്നാണ് ജിസാറ്റ്-17 വിക്ഷേപിച്ചത്. 1-3 കെ വിസ്തൃതിയും 3,477 കിലോഗ്രാം ഭാരവുമുള്ള ജിസാറ്റ്-17 വ്യത്യസ്ത ആശയവിനിമങ്ങള്‍ക്കായി സി ബാന്‍ഡും എസ് ബാന്‍ഡും ഘടിപ്പിച്ചാണ് വിക്ഷേപിച്ചത്. നേരത്തേ ഇന്‍സാറ്റ് ഉപഗ്രഹങ്ങളില്‍ നിന്നു ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങള്‍ ഗവേഷണത്തിനും മുന്നറിയിപ്പുകള്‍ക്കുമായി ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങളും ജിസാറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്.  പുലര്‍ച്ചെ 2.29നായിരുന്നു വിക്ഷേപണം. ജിസാറ്റ്-17 വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ദൗത്യസംഘം പറഞ്ഞു. ആശയവിനിമയത്തിനായി  വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങളെ  ഫലപ്രദമാക്കാന്‍ ജിസാറ്റിനു കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it