Flash News

ജിസാറ്റ്-17 വിക്ഷേപണം ഇന്ന്



ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപണം ഇന്ന്. ഫ്രഞ്ച് ഗ്യാനയില്‍ നിന്ന് ഏരിയന്‍ സ്‌പേസ് റോക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ 2.29നാണ് വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സാധാരണ സി-ബാന്‍ഡില്‍ 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-17. സി-ബാന്‍ഡ്, എസ്-ബാന്‍ഡ് തരംഗങ്ങള്‍ ഉപഗ്രഹം കൈകാര്യം ചെയ്യും.കാലാവസ്ഥാ നിരീക്ഷണ വിവരങ്ങള്‍, ഉപഗ്രഹം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍, സുരക്ഷാ സേവനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ വഹിക്കുന്നതാവും ജിസാറ്റ്-17. ഈമാസം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്. ജിഎസ്എല്‍വി എംകെ , പിഎസ്എല്‍വി സി-38 എന്നീ ദൗത്യങ്ങളാണ് മറ്റു രണ്ടെണ്ണം.
Next Story

RELATED STORIES

Share it