Flash News

ജിഷ വധക്കേസ് : രണ്ടുദിവസത്തിനുള്ളില്‍ ചില വിവരങ്ങള്‍ പുറത്തുവരും - ഡിജിപി

ജിഷ വധക്കേസ് : രണ്ടുദിവസത്തിനുള്ളില്‍ ചില വിവരങ്ങള്‍ പുറത്തുവരും - ഡിജിപി
X
loknath-behera
[related] പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം വെല്ലുവിളിയായി ഏറ്റെടുത്ത് അന്വേഷിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ചില വിവരങ്ങള്‍  പുറത്തുവരുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം, ജിഷയുടെ മരണത്തില്‍  കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് പങ്കുണ്ടെന്ന ആരോപണത്തോട് ഡിജിപി പ്രതികരിച്ചില്ല. ആരോപണം ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി അടുത്ത ദിവസം തന്നെ രേഖപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തെളിയിക്കപ്പെടാത്ത കേസുകളില്‍ പുനരന്വോഷണങ്ങള്‍ നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. സിബിഐ മോഡല്‍ അന്വേഷണം പോലീസില്‍ നട്പ്പാക്കാന്‍ ശ്രമിക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്ഥനം മൊഴിഞ്ഞ ഡിജിപി സെന്‍കുമാറിന്റെ അസാന്നിധ്യത്തില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് ബാറ്റണ്‍ കൈമാറിയത്.



Next Story

RELATED STORIES

Share it