Flash News

ജിഷ വധക്കേസ് : പ്രതിഭാഗം ഹരജി തള്ളി



കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നേരത്തെ വിസ്തരിച്ച പ്രോസിക്യൂഷന്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം ഹരജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി, കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു വച്ച് തിരിച്ചറിഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശി ഉജ്ജ്വല്‍, പെരുമ്പാവൂരിലെ ലോഡ്ജില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സുജല്‍, അന്‍താവ് ശെയ്ഖ്, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പ്രഫ. ലിസ ജോണ്‍ എന്നിവരെയാണു വീണ്ടും വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ പട്ടിക ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
Next Story

RELATED STORIES

Share it