Flash News

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി;'അവള്‍ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നു'

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി;അവള്‍ ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നു
X
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.



കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായിരുന്നുവെന്ന് നിഷ പറഞ്ഞു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നു. ഇതിന് തെളിവുകള്‍ ശേഖരിക്കാനാണ് ജിഷ പെന്‍കാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പോലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് കോടതി വധ ശിക്ഷ വിധിച്ചിരുന്നു.
Next Story

RELATED STORIES

Share it