thrissur local

ജിഷ വധം: വ്യാപക പ്രതിഷേധം

തൃശൂര്‍: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതില്‍ കേരള പൊലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും എഐഎസ്എഫ് അംഗന വിദ്യാര്‍ത്ഥിനീ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വായ്മൂടിക്കെട്ടി പ്രകടനവും കണ്ണുകെട്ടി ധര്‍ണയും നടത്തി.
എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് ധര്‍ണ ഉദ്ഘാടനം ചെയ്തു. അംഗന വിദ്യാര്‍ത്ഥിനി വേദി ജില്ല കണ്‍വീനര്‍ നവ്യ തമ്പി അധ്യക്ഷത വഹിച്ചു. ചിന്നു ചന്ദ്രന്‍, ഗില്‍ഡ പ്രേമന്‍ സംസാരിച്ചു.
ചാവക്കാട്: ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മന്ദലാംകുന്ന് ഗ്രാമസ്വരം സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ടി എ സാബിത്ത്, എം എം മുബഷിര്‍, ടി എം ഷൗക്കത്ത്, ടി എം നവാസ്, ടി എ ഷഫീക്ക്, മജീദ് തെക്കേക്കാട്ടില്‍ നേതൃത്വം നല്‍കി. സാം സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് എന്‍ എ ആഷിഫ്, റബീഹ്, ഫത്താഹ് നേതൃത്വത്തില്‍ നല്‍കി.
മാള: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമായ കൊലപാതകത്തില്‍ കുണ്ടൂര്‍ സര്‍ഗ്ഗം പുരുഷ സ്വയം സഹായ സംഘം പ്രതിഷേധിച്ചു. കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്നും പ്രാരംഭ അന്വേഷണത്തില്‍ അനാസഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സത്വര നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് കെ ടി അനില്‍ അധ്യക്ഷത വഹിച്ചു. കെ എം ചന്ദ്രന്‍, ടി കെ അനുരാജ്, കെ ജി ഷനു, എം കെ വിനോജ് സംസാരിച്ചു.
മണ്ണംപേട്ട: ജിഷയുടെ കൊലപാതകത്തില്‍ പോലിസ് അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ മണ്ണംപേട്ടയില്‍ ഇടതുപക്ഷ മഹിളാസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
അളഗപ്പനഗര്‍ പഞ്ചായത്ത് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ജില്ലാ പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, ഇ ഉഷാദേവി, ഷീല ദേവന്‍, വി കെ ലതിക, ഉഷ ഉണ്ണി, കെ പങ്കജവല്ലി, എഎസ് ജിജി, രാജി രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it