ജിഷ വധം: പ്രതിയെ മുഖം മൂടിയില്ലാതെ കോടതിയില്‍ ഹാജരാക്കി
BY sdq Kappan30 Jun 2016 10:32 AM GMT
X
sdq Kappan30 Jun 2016 10:32 AM GMT
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അമീറുല്‍ ഇസ്ലാമിനെ മൂഖം മൂടിയില്ലാതെ കോടതിയില്‍ ഹാജരാക്കി. [related]
ഇത് ആദ്യമായാണ് അമീറിനെ മുഖം മൂടിയില്ലാതെ പോലീസ് പൊതുജന മധ്യത്തില്‍ എത്തിക്കുന്നത്.
[caption id="attachment_88619" align="alignleft" width="256"] പ്രതിയുടേതെന്ന പേരില്‍ പോലീസ് പുറത്തുവിട്ട രേഖാ ചിത്രം[/caption]
കഴിഞ്ഞ തവണ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് നിരവധിപേരാണ് കോടതി പരിസരത്ത തടിച്ചുകൂടിയിരുന്നത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി അമീറിന് സാമ്യമില്ലെന്നതും ശ്രദ്ധേയമാണ്.
അമീറിനെ അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറി. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ ജൂലൈ 13വരെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT