ജിഷ വധം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

പെരുമ്പാവൂര്‍: പെരുമ്പാവൂരി ല്‍ ക്രൂര പീഡനത്തിനു വിധേയമായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലേക്ക് പോലിസ് എത്തിയതായി വിവരം. ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്നും സൂചന.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും അന്വേഷണ പുരോഗതിയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും പുനപ്പരിശോധിച്ചു. ആദ്യഘട്ടം മുതലുള്ള അന്വേഷണ പുരോഗതി വീണ്ടും പുനപ്പരിശോധിച്ച ശേഷമാണ് പ്രതിയിലേക്കുള്ള വ്യക്തമായ നിഗമനത്തിലെത്തിയതെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ അറസ്റ്റ് നടന്നേക്കുമെന്നാണ് പോലിസി ല്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. കൊലയാളിയെ നേരില്‍ കണ്ട രണ്ടു സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പോയ വഴിയിലെ വീടുകളിലെ സ്ത്രീകളാണു മൊഴിനല്‍കിയിട്ടുള്ളത്. കൊലയാളിയെ നേരില്‍ കണ്ട സ്ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാമെന്നും പോലിസ് അനുമാനിക്കുന്നു.
ഭീതിമൂലവും അറിയാവുന്ന ആളായതിനാലുമാവാം ഇവര്‍ പൂര്‍ണവിവരങ്ങള്‍ പോലിസിനോട് പറയാന്‍ മടിക്കുന്നതെന്നാണ് പോലിസ് സംശയിക്കുന്നത്. നേരത്തേ പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച അയല്‍വാസിയെ കഴിഞ്ഞദിവസം പോലിസ് വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീടിനു സമീപത്തു താമസിക്കുന്ന ഓട്ടോ ഡ്രൈവറെയാണു കസ്റ്റഡിയിലെടുത്തത്. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. മണം പിടിച്ചെത്തിയ പോലിസ് നായ കടന്നുപോയ വഴിയും ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമായി. ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്ത 15 പേരില്‍ ഉള്‍പ്പെട്ടയാളാണ് ഓട്ടോ ഡ്രൈവര്‍.
Next Story

RELATED STORIES

Share it