Kerala

ജിഷ വധം: പ്രതിയുടെ പല്ലിന്റെ അടയാളം കേന്ദ്രീകരിച്ചും അന്വേഷണം; നേരത്തെ വിട്ടയച്ച അയല്‍വാസിയെ വീണ്ടും കസ്റ്റഡിയിലെടുത്തു

ജിഷ വധം: പ്രതിയുടെ പല്ലിന്റെ അടയാളം  കേന്ദ്രീകരിച്ചും അന്വേഷണം; നേരത്തെ വിട്ടയച്ച അയല്‍വാസിയെ വീണ്ടും കസ്റ്റഡിയിലെടുത്തു
X
jisha-murder-case

പെരുമ്പാവൂര്‍: ദലിത് നിയമവിദ്യാര്‍ഥിനി ജിഷ വധക്കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച അയല്‍വാസിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിന് എതിര്‍വശത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ സാബുവിനെയാണ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്.
ജിഷയുടെ മാതാവ് ഇയാള്‍ക്കെതിരേ പലതവണ കുറുപ്പംപടി പോലിസില്‍ പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സാബുവിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മലയാളം സംസാരിക്കുന്ന മുന്‍ കൊലക്കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശിയും കസ്റ്റഡിയിലുണ്ട്. പ്രതിയുടേതെന്നു സംശയിക്കുന്ന വിരലടയാളമല്ല അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണു സൂചന. നാട്ടുകാരില്‍ നിന്നു വിരലടയാളം ശേഖരിക്കല്‍ ഇന്നലെയും തുടര്‍ന്നു. ഇതുവരെ 430 പേരുടെ വിരലടയാളം പോലിസ് ശേഖരിച്ചുകഴിഞ്ഞു.
ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആഴത്തിലുള്ള മുറിവില്‍ പല്ലുകള്‍ക്കിടയിലുള്ള വിടവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ സൂചന. ഇതോടെ വിരലടയാളത്തിനൊപ്പം കസ്റ്റഡിയിലുള്ളവരുടെ പല്ലുകളും പരിശോധിച്ചുതുടങ്ങി. ഇത്തരം പരിശോധനയില്‍ പ്രാവീണ്യം നേടിയ ഒരുസംഘം ഡോക്ടര്‍മാരാണ് ഇന്നലെ പരിശോധന നടത്തിയത്.
അതേസമയം, പോലിസ് ശേഖരിക്കുന്ന വിരലടയാളം ആധാര്‍ ഡാറ്റാ ബാങ്കില്‍ പരിശോധിക്കാനുള്ള നടപടി സാധ്യമാവില്ല. നിര്‍ണായക ഘട്ടങ്ങളില്‍ കേസിന്റെ ഉറപ്പിലേക്ക് ആധാര്‍രേഖകള്‍ പരിശോധിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ഇതിനെതിരേ യുഐഡി അധികൃതര്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയതിനാലാണ് ആധാര്‍ പരിശോധന പ്രതിസന്ധിയിലായത്. ജിഷയുടെ മാതാവില്‍നിന്നു ഇന്നലെയും പോലിസ് മൊഴിയെടുത്തു.
Next Story

RELATED STORIES

Share it