Flash News

ജിഷ വധം: കൊലയാളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്തണമെന്ന് അമ്മ



[related] പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ജിഷയുടെ അമ്മ രാജേശ്വരിയും. അസം സ്വദേശിക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന് അവര്‍ പറഞ്ഞു. കൊലയാളിയെ തങ്ങളുടെ വീടിനടുത്ത് താമസിപ്പിച്ചത് മറ്റാരോ ആണെന്നും അദ്ദേഹത്തെ കണ്ടെത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു.
ഇദ്ദേഹത്തെ പെരുമ്പാവൂരിലേക്ക് കൊണ്ടു വന്നത് തങ്ങളെ ഉപദ്രവിക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് കണ്ടെത്തണം. തങ്ങളുടെ വീട്ടുപണിക്ക് ഇദ്ദേഹം വന്നിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു.
കുളിക്കടവില്‍ വെച്ച് കൊലയാളിയെ മര്‍ദ്ദിച്ചിരുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ജിഷ തനിച്ചാണ് കുളിക്കാന്‍ പോകാറ്. പ്രതിക്ക് ജിഷയുടെ പ്രേമമുണ്ടായിരുന്നുവെന്നതടക്കം അദ്ദേഹം പറയുന്നതെല്ലാം കള്ളമാണെന്നും അവര്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ ദുരൂഹത ഇനിയും ബാക്കിയുണ്ടെന്ന് ജിഷയുടെ അച്ഛനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ മകളെ ആരോ കൊല്ലിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it