ജിഷ വധം : ഇടുക്കിയില്‍ കസ്റ്റഡിയിലെടുത്തത് പെരുമ്പാവൂരില്‍ നിന്നു അപ്രത്യക്ഷനായ യുവാവ്
BY ajay G.A.G9 Jun 2016 3:02 PM GMT
X
ajay G.A.G9 Jun 2016 3:02 PM GMT
തൊടുപുഴ: പെരുമ്പാവൂരിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ
കഞ്ഞിക്കുഴിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പെരുമ്പാവൂരില്‍ നിന്ന് അടുത്തിടെ വന്നതെന്ന് സൂചന. പ്രതിയെന്ന് പോലീസ് കരുതുന്നയാളുടെ രേഖാചിത്രവുമായി സാമ്യം തോന്നിയതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
[related]കഞ്ഞിക്കുഴിയിലെ ഒരു വീട്ടില്‍ പ്രായമുള്ള ഒരാളെ പരിചരിക്കുന്നതിന് വേണ്ടി പെരുമ്പാവൂരില്‍ നിന്ന് എത്തിച്ചതാണ് ഇയാളെ എന്നാണ് പോലീസിന് ലഭിച്ച വിവരം. വെണ്മണിയില് രണ്ട് വീട്ടൂകാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ കഞ്ഞിക്കുഴി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തിയത്.
അലഞ്ഞുതിരിഞ്ഞ് മൂവാറ്റുപുഴയിലെയും പെരുമ്പാവൂരിലെയും കടത്തിണ്ണകളില്‍ കഴിഞ്ഞിരുന്നയാളാണ് കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്. ജിഷ വധക്കേസിലെ അന്വേഷണ സംഘം കഞ്ഞിക്കുഴി സ്റ്റേഷനിലെത്തി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കൊണ്ടുപോയി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT