Flash News

ജിഷ വധം : അന്വേഷണം വഴിത്തിരിവിലേക്ക്, നിര്‍ണായക ഫോറന്‍സിക് തെളിവ് ലഭിച്ചു

പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നിര്‍ണായകമായ ഫോറന്‍സിക് തെളിവുകള്‍ ലഭിച്ചു. ജിഷയുടെ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും മുറിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഒരാളുടേത് തന്നെയാണ് എന്നത് സംബന്ധിച്ച സ്ഥിരീകരണമാണ് ഫോറന്‍സിക് പരിശോധനനില്‍ ലഭിച്ചിട്ടുള്ളത്.

മൃതദേഹത്തിന്റെ കൈവിരലുകളില്‍ പറ്റിപ്പിടിച്ച മാംസഭാഗം, ചുരിദാറില്‍ നിന്നും ലഭിച്ച ഉമിനീരിന്റെ അംശം എന്നിവയും മുറിയുടെ വാതിലിന്റെ അടിഭാഗത്തുനിന്നും ലഭിച്ച രക്തക്കറയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇവ മൂന്നും ഒരാളുടേത് തന്നെയാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വന്നതായാണ് പോലിസ് കരുതുന്നത്.
[related]
Next Story

RELATED STORIES

Share it