Flash News

ജിഷ കൊലക്കേസ്: ദൃശ്യങ്ങള്‍ അമ്മയ്ക്കും സഹോദരിക്കും തിരിച്ചറിയാനായില്ല

ജിഷ കൊലക്കേസ്: ദൃശ്യങ്ങള്‍ അമ്മയ്ക്കും സഹോദരിക്കും തിരിച്ചറിയാനായില്ല
X
jisha

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ നിര്‍ണായക തെളിവെന്ന നിലയില്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ ഉള്ളത് ജിഷ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ജിഷയുടെ അമ്മയ്ക്കും സഹോദരിയ്ക്കും കഴിഞ്ഞില്ല. സിസിടിവിയിലെ ദൃശ്യങ്ങള്‍ വ്യക്തമാകാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ആയക്കാനാണ് പോലീസ് തീരുമാനം.
ജിഷയുടെ വീടിനടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ ജിഷയെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ  പുറകെ പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ മുഖം വ്യക്തമാകാത്തതിനാല്‍ കൃത്യമായ നിഗമനത്തിലെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാളെ ജിഷയുടെ വീടിന് പരിസരത്ത് നിന്നും കണ്ടതായി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇവ സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും ചിത്രത്തിലുള്ളത് ജിഷ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തത് പോലീസിനെ വീണ്ടും കുഴപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധരെ സമീപിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

[related]
Next Story

RELATED STORIES

Share it