Flash News

ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി

ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി
X
jisha-murder-case

[related] കൊച്ചി: ജിഷ വധക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ള അപേക്ഷയില്‍ കോടതി അനുമതി നല്‍കി. ഇതിനായി സിജെഎമ്മിനെ കോടതി ചുമതലപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ്  തിരിച്ചറിയില്‍ പരേഡ് നടക്കുക. പരേഡ് നടത്തുന്ന സ്ഥലവും തിയ്യതിയും സമയവും സിജെഎം തീരുമാനിയ്ക്കും.
14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതികാക്കനാട് സബ് ജയിലിലാണ്  ഇപ്പോള്‍. ഇവിടെ വച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ,പ്രദേശവാസികള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പ് കടക്കാരന്‍ കരാറുകാര്‍ തുടങ്ങിയവര്‍ പരേഡില്‍ ഹാജരാകും.
തിരിച്ചറിയല്‍ പരേഡിന് ശേഷം മറ്റ് തെളിവെടുപ്പുകള്‍ക്കായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അമിയുര്‍ ഉല്‍ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജ് ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. ലോഡ്ജില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിയ്ക്കാന്‍ കഴിയാത്തതിനാലാണ് പോലീസിനെ വിവരം അറിയിക്കാന്‍ ഇയാള്‍ക്ക് സാധിക്കാതിരുന്നതെന്നാണ് പോലീസ് വാദം.
Next Story

RELATED STORIES

Share it