Flash News

ജിഷ കൊലക്കേസ്; ആളുകള്‍ തടിച്ചുകൂടി,തെളിവെടുക്കാതെ പോലീസ് മടങ്ങി

ജിഷ കൊലക്കേസ്; ആളുകള്‍ തടിച്ചുകൂടി,തെളിവെടുക്കാതെ പോലീസ് മടങ്ങി
X
ameerul-2-668x499

[related] പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും ജനങ്ങള്‍ ഒടിക്കൂടിയതിനാല്‍ ശ്രമം പാഴായി. അമീറുല്‍ താമസിച്ചിരുന്ന വാടക വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് ആളുകള്‍ കൂടിയതും പോലീസിന് പിന്മാറേണ്ടി വന്നതും. മുഖം മൂടി ധരിപ്പിച്ചാണ് അമീറുലിനെ പോലീസ് കൊണ്ടുവന്നിരുന്നത്.
ജനങ്ങളുടെ പ്രതികരണം ഏത് തരത്തിലായിരിക്കുമെന്ന് ആശങ്കയിലാണ് തെളിവെടുപ്പ് പുലര്‍ച്ചെ നടത്താന്‍ കാരണം. എന്നാല്‍ അതീവ സുരക്ഷയില്‍ അമീറുലിനെ പോലീസ് ലോഡ്ജ് പരിസരത്ത് എത്തിച്ചെങ്കിലും പോലീസ് വാഹനത്തിന് മുന്നിലായി ജനങ്ങള്‍ ഓടിക്കൂടുകയായിരുന്നു. ഒരു വിധത്തിലും പ്രതിയെ അകത്ത് കയറ്റാന്‍ പോലീസിന് സാധിക്കാത്തതിനാലാണ് പോലീസ് തെളിവെടുപ്പ് നടത്താതെ മടങ്ങിയത്.
അതേസമയം ജിഷയുടെ കുറുപ്പംപടിയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ ആറ് മണിയോടെയാണ് പോലീസ് ക്ലബില്‍ നിന്നും പ്രതിയെ പെരുമ്പാവൂരിലെത്തിച്ചത്. ജിഷ വധക്കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍,കെ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തില്‍  ജിഷയുടെ വീടിനുള്ളിലും പരിസരത്തും കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വഴിയിലുമാണ്  തെളിവെടുപ്പ് നടത്തിയത്.
എന്നാല്‍ അമീറുലിന്റെ കസ്റ്റഡി കാലാവധി ഈ മാസം 30ന്  അവസാനിക്കാനിരിക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ ബാക്കിനില്‍ക്കുകയാണ്. കൊലനടത്താന്‍ ഉപയോഗിച്ച കത്തി, കൊലപാതക സമയം പ്രതി ധരിച്ച രക്തം പുരണ്ട വസ്ത്രം തുടങ്ങിയവയൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
തെളിവെടുപ്പിന് ശേഷം പ്രത്യേക സംഘം അമീറുലിനെ ചോദ്യം ചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it