ജിഷ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് വെളിപ്പെടുത്തല്‍
BY sdq Kappan25 May 2016 12:47 PM GMT
X
sdq Kappan25 May 2016 12:47 PM GMT
പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷ ഉന്നതസ്ഥാനങ്ങള്‍ വഹിച്ച കോണ്‍ഗ്രസിലെ ഒരു തലമുതിര്‍ന്ന നേതാവിന്റെ മകളാണെന്ന് വെളിപ്പെടുത്തല്‍. നേതാവിന്റെ മകന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നുമാണ് സാമൂഹ്യ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍. കൊല്ലപ്പെടുന്നതിന്റെ തലേദിവസം ജിഷ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയിരുന്നുവെന്നും [related] സ്വത്ത് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയിരുന്നുവെന്നും ജോമോന് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ജോമോന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നും ജോമോന് പറഞ്ഞു.
താന്‍ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ നേതാവിന്റെ വീട്ടില്‍ ചെന്ന് സ്വത്തില്‍ അവകാശം ചോദിച്ച് ബഹളം വെച്ചിരുന്നുവെന്നും അതു
ലഭിക്കാതെ ആയതോടെ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള നടപടികള്‍ ആലോചിച്ചിരുന്നതായി ജോമോന് ആരോപിച്ചു. ജിഷയുടെ അമ്മ 20വര്‍ഷമായി പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് ജോമോന്റെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി ഡിജിപിക്കും പിണറായി വിജയനും ജോമോന് പരാതി നല്‍കിയിട്ടുണ്ട്.
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനാണ്.
ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് കേസ് അേേന്വഷണം അട്ടിമറിച്ചു. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയുടെ പൂര്‍ണ രൂപം: -
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT