Flash News

ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം ആചരിക്കാനിരിക്കെ കോളജിന് അവധി പ്രഖ്യാപിച്ചു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം ആചരിക്കാനിരിക്കെ കോളജിന് അവധി പ്രഖ്യാപിച്ചു: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്
X
പാലക്കാട്: പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ചരമവാര്‍ഷിക ദിനം ആചരിക്കാനിരിക്കെ മാനേജ്‌മെന്റ് കോളജിന് അവധി നല്‍കിയതായി ആരോപണം. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞാണ് കോളജ് ഈ അവസരത്തില്‍ അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ജിഷ്ണുവിന്റെ ചരമവാര്‍ഷികദിനം അട്ടിമറിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അനുസ്മരണം നടത്തുന്നതിന് കോളജിന് താല്‍പര്യമില്ലെന്നും ഇതിനായാണ് അവധി നല്‍കിയിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.



ജിഷ്ണുവിനെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത് 2016 ജനുവരി ആറിനാണ്.  ഇതിനോടനുബന്ധിച്ച് ജനുവരി അഞ്ചിന് വിദ്യര്‍ത്ഥി സംഘടന കോളജില്‍ അനുസ്മണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ജനുവരി അഞ്ച് മുതല്‍ എട്ട് വരെ കോളജിന് അവധി നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. മൂല്യനിര്‍ണയം നടക്കുന്നതുകൊണ്ട് അധ്യാപകര്‍ കുറവായതിനാലാണ് അവധി നല്‍കുന്നതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

എന്നാല്‍ മാനേജ്‌മെന്റിന്റെ ഗൂഢലക്ഷ്യമാണ് ഇതിന് പുറകിലെന്നാണ് വിദ്യര്‍ത്ഥി സംഘടന ആരോപിക്കുന്നത്. അനുസ്മരണ ദിവസം വ്യക്തമായി മാനേജ്‌മെന്റിന് അറിയാതിരുന്നതിനാലാണ് മൂന്ന് ദിവസവും അവധി നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിലവില്‍ സിബിഐ ഏറ്റെടുത്തിരിക്കുന്ന കേസില്‍, മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കടുത്ത പീഡനം മൂലമാണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it