Flash News

ജിഷ്ണു പ്രണോയ് കേസ് : മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി



കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വളയം പൂവം വയലിലെ ജിഷ്ണു പ്രണോയിയുടെ കേസില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.  ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് ജിഷ്ണുവിന്റെ പിതാവ് അശോകനും കുടുംബാംഗങ്ങളും മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസിന് പരാതി നല്‍കിയത്. ജിഷ്ണു കേസില്‍ തുടക്കം മുതല്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്നും കാരണക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ജിഷ്ണു കേസില്‍ പോലിസില്‍ നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അടുത്ത ദിവസം ഡിജിപി സെന്‍കുമാറിനെയും നേരില്‍കാണാനിരിക്കുകയാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അട്ടിമറിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it