Flash News

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ പരസ്യം : വാദം 27ലേക്കു മാറ്റി



തിരുവനന്തപുരം: ജിഷ്ണു പ്രണോയ് വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണ പരസ്യം നല്‍കിയതില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്ന ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഈമാസം 27ലേക്കു മാറ്റി. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ പോലിസ് ആസ്ഥാനത്ത് നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി സര്‍ക്കാര്‍ വിവിധ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരുകോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ ഹരജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, പിആര്‍ഡി അഡീ. സെക്രട്ടറി ഉഷാ ടൈറ്റസ്, പിആര്‍ഡി ഡയറക്ടര്‍ അമ്പാടി, ഫിനാന്‍സ് സെക്രട്ടറി കെ എം എബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരാണ് എതിര്‍കക്ഷികള്‍.
Next Story

RELATED STORIES

Share it