Flash News

ജിഷ്ണു കേസ് : പത്ര പരസ്യത്തിന് ചെലവിട്ടത് 18 ലക്ഷം



നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കാന്‍ പിആര്‍ഡി വഴി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തിന് 18 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പത്രമാധ്യമങ്ങള്‍ ഇതുവരെ ബില്ല് നല്‍കിയിട്ടില്ലാത്തതിനാല്‍ പണം കൈമാറിയിട്ടില്ലെന്ന് പി ടി തോമസിന്റെയും വി ടി ബല്‍റാമിന്റെയും ചോദ്യത്തിനു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലിസ് അതിക്രമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ ഏപ്രില്‍ 8നാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
Next Story

RELATED STORIES

Share it