Flash News

ജിഷ്ണു കേസ്:ഡിഎന്‍എ പരിശോധന സാധ്യമല്ലെന്ന് ഫോറന്‍സിക് വിഭാഗം

ജിഷ്ണു കേസ്:ഡിഎന്‍എ പരിശോധന സാധ്യമല്ലെന്ന് ഫോറന്‍സിക് വിഭാഗം
X


തിരുവനന്തപുരം: നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെടുത്ത രക്തം മരിച്ച ജിഷ്ണു പ്രണോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം.ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യമായ അളവില്‍ രക്തം കണ്ടെത്താനാകാത്തതാണ് കാരണം.
പ്രിന്‍സിപ്പാളിന്റെ റൂമില്‍ നിന്നും ജിഷ്ണുവിന്റെ മൃതദേഹം കാണപ്പെട്ട ടോയ്‌ലറ്റില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ ജിഷ്ണുവിന്റെ ഗ്രൂപ്പില്‍പെട്ടതു തന്നെയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.ഇതിനെതുടര്‍ന്നായിരുന്നു കൂടുതല്‍ വ്യക്തതക്കായി ഡിഎന്‍എ പരിശോധനക്ക് നിര്‍ദ്ദേശിച്ചിരുന്നത്.ഇതനുസരിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു.
കോളേജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ ഈ മര്‍ദ്ദത്തിന്റെ ഭാഗമായുണ്ടായതാണെന്ന് ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.
Next Story

RELATED STORIES

Share it