Flash News

ജിഷ്ണുവിന്റെ കൊലപാതകം : കുറ്റപത്രം സമര്‍പ്പിച്ചു



ഹരിപ്പാട്: ജിഷ്ണുവിന്റെ കൊലപാതകം 88ാം നാള്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 17 പ്രതികളില്‍ 16 പേരെയും അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി കരുവാറ്റ ആലത്തറ വടക്കതില്‍ സുധീഷ് (29) വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ സൗദി അറേബ്യയില്‍ ഉണ്ടെന്നും നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും സിഐ ടി മനോജ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചനയില്‍ പങ്കുള്ളതുമായ അരുണ്‍ (അമ്പിളി23), അരുണ്‍ചന്ദ് (30), സനു (26), പ്രദീപ് (24), രാഹുല്‍ (25), മനു (കഞ്ചപ്പന്‍-26), അഖില്‍ അശോക് (29), പ്രഭാത് സകറിയ (25), ജയ്ജിത്ത് (24), അഖില്‍ അശോക് (23), വിഷ്ണുലാല്‍ (23), വൈശാഖ് (ജിബ്രു-19), ഗോകുല്‍ (20), സജീര്‍ (കുല്‍ഫി34), മനു (പാരമനു-25), ശ്രീജിത്ത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണം.  രണ്ട് വര്‍ഷം മുമ്പ് കരുവാറ്റ കുളങ്ങര ക്ഷേത്രത്തിലെ ഗാനമേളയുമായി ബന്ധപ്പെട്ട് കന്നുകാലിപ്പാലം- ഊട്ടുപറമ്പ് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനിടെയാണ് ജിഷ്ണുവിന്റെ സുഹൃത്ത് സന്ദീപ് കരുവാറ്റയിലുള്ള ഉല്ലാസിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇതോടെ സംഭവത്തിന് പിന്നില്‍ ജിഷ്ണുവാണെന്ന് കണക്കുകൂട്ടി ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.  കേസില്‍ അറസ്റ്റിലായ യവര്‍ക്കൊന്നും ഇതുവരെയും ജാമ്യം അനുവദിച്ചിട്ടില്ല. ജാമ്യം നല്‍കാതിരിക്കാന്‍ അന്വേഷണ ഉേദ്യാഗസ്ഥന്‍ നാല് തവണയും നേരിട്ടാണ് ഹാജരായത്. കെരുവാറ്റ വടക്ക് വിഷ്ണു ഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ഡിവൈഎഫ്‌ഐ കരുവാറ്റ വടക്ക് മേഖലാകമ്മിറ്റി ജോയിന്റ് സെക്രട്ടറി ജിഷ്ണു(പാപ്പാജി-24)വിനെ ഫെബ്രുവരി 10നാണ് വെട്ടിക്കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it