Kerala

ജിഷാ വധം; രോഷാഗ്നിയുമായി കാംപസ് ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച്

ജിഷാ വധം; രോഷാഗ്നിയുമായി കാംപസ് ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച്
X
cambas
ആലുവ: പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രോഷാഗ്നിയുമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി എസ്പി ഓഫിസ് മാര്‍ച്ച് നടത്തി. കൊല നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാതിരിക്കുന്ന പോലിസ് നടപടി നമ്മുടെ നിയമസംവിധാനങ്ങളുടെ പരാജയമാണു ചൂണ്ടിക്കാണിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അഭിപ്രായപ്പെട്ടു.
സ്ത്രീസമൂഹത്തിനു നേര്‍ക്ക് നീളുന്ന കൈകളെ തട്ടിമാറ്റാ ന്‍  പോലിസും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ ഇവിടെയുള്ള സ്ത്രീസമൂഹം അതിനു നിര്‍ബന്ധിതമാവുമെന്നു വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു.
സൗമ്യയുടെയും നിര്‍ഭയയുടെയും ചരിത്രം നമുക്കുമുമ്പി ല്‍ ഉണ്ടായിട്ടും അത് ഉള്‍ക്കൊണ്ട് അബലകളായ സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഒരുക്കാന്‍ ക്രമസമാധാനപാലകര്‍ തയ്യാറായില്ലായെങ്കില്‍ ആ റോള്‍ ഏറ്റെടുക്കാന്‍ നട്ടെല്ലുള്ള സ്ത്രീകള്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ വൈസ്പ്രസിഡന്റ് ഫാത്തിമ തസ്‌നിം, ജില്ലാ കമ്മിറ്റിയംഗം ഹിബ അക്കീല സംസാരിച്ചു.
Next Story

RELATED STORIES

Share it