kasaragod local

ജിഷവധം: ഭര്‍തൃസഹോദരനേയും ഭാര്യയേയും പ്രതിചേര്‍ത്ത കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്്: മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതിചേര്‍ത്ത ജില്ലാ അഡീ. സെഷന്‍സ് കോടതി(രണ്ട്) നടപടി ഹൈക്കോടതി റദ്ദാക്കി. മടിക്കൈ അടുക്കത്ത്പറമ്പിലെ ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെ കൂടി പ്രതിചേര്‍ക്കാന്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി ജഡ്ജ് സോനു എസ് പണിക്കര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധിയാണ് റദ്ദാക്കിയത്. അഡ്വ. സി കെ ശ്രീധരന്‍ മുഖാന്തിരം ചന്ദ്രനും ശ്രീലേഖയും ഫയല്‍ ചെയ്ത ഹരജിയിലാണ് വിധി. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരെയും പ്രതികളാക്കുകയായിരുന്നു. 2012 ഫെബ്രുവരി 19ന് രാത്രി എട്ടോടെയാണ്് ജിഷ ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുവേലക്കാരന്‍ ഒഡീഷ കട്ടക്ക് സ്വദേശി മധു എന്ന മദനന്‍മാലികി(23)നെ നീലേശ്വരം സിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.എന്നാല്‍ കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും ബന്ധമുണ്ടെന്ന് ജിഷയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തോട് പരാതിപ്പെട്ടിരുന്നെങ്കിലും മദനന്‍ മാത്രമാണ് പ്രതിയെന്ന നിലപാടിലായിരുന്നു പോലിസ്. ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രണ്ടുവട്ടം െ്രെകംബ്രാഞ്ചും സ്‌പെഷ്യല്‍ ടീമും അന്വേഷിച്ചിട്ടും പോലിസിന്റെ നിലപാട് സ്ഥിരീകരിക്കുകയായിരുന്നു. ഒടുവില്‍ വിചാരണയുടെ തുടക്കത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അബ്ദുല്‍ സത്താറാണ് ചന്ദ്രനെയും ശ്രീലേഖയെയും പ്രതികളാക്കാന്‍ കോടതിയോട് അപേക്ഷിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം നേരത്തെ നിരാകരിച്ചിരുന്നു. അവസാനം ഇരുവരേയും പ്രതി ചേര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it