ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയായി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി കെ പി ദീപമോള്‍ക്ക് സര്‍ക്കാര്‍ജോലിയായി. കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ ഓഫിസ് അറ്റന്‍ഡറായാണ് നിയമനം. ഇതുസംബന്ധിച്ച നിയമനോത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജിഷയുടെ സഹോദരിക്ക് ജോലി നല്‍കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ, കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും വീട് വച്ചുനല്‍കുമെന്നും വാഗ്ദാനം നല്‍കി. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലിനല്‍കാന്‍ തീരുമാനിച്ചു. അമ്മയ്ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കാനും പാതിവഴിയിലായ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും തീരുമാനമെടുത്തിരുന്നു.

Next Story

RELATED STORIES

Share it