ജിഷയുടെ മരണം: വേഗത്തില്‍ നടപടി ഉണ്ടാവുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെ പിടികൂടാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം സംബന്ധിച്ച് വി എം സുധീരനുമായി സംസാരിച്ചെന്നും കേരള സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജിഷയുടെ കൊലപാതകം രാഹുല്‍ഗാന്ധിയും സോണിയഗാന്ധിയും അവഗണിച്ചുവെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചു മാത്രമാണ് അവര്‍ക്ക് ആശങ്കയെന്നും ലേഖി പറഞ്ഞു.
Next Story

RELATED STORIES

Share it