Idukki local

ജിഷയുടെ നിഷ്ഠൂര കൊലപാതകം; വ്യാപക പ്രതിഷേധം

ചെറുതോണി: പെരുമ്പാവൂരിലെ ജിഷമോളുടെ നിഷ്ഠൂരമായ കൊലപാതകത്തിലും ഘാതകരെ അറസ്റ്റു ചെയ്യാത്തതിലും തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിലും ജീവനക്കാര്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ താഴെ തട്ടില്‍ നിന്നും ഉണ്ടാകണമെന്നും കേരളമനസ്സിന്റെ നൊമ്പരമായി മാറിയ ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഞ്ചാവ് മയക്കുമരുന്ന് മാഫിയ തഴച്ചു വളരാന്‍ ഇടയായത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കാന്‍ ഇടയായതായി യോഗം അഭിപ്രായപ്പെട്ടു. രഞ്ജിനി, ജ്യോതി ,ജി ഷിബു സംസാരിച്ചു.
തൊടുപുഴ: ജിഷയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ മൗനജാഥയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി അംഗം ബി. സുധര്‍മ്മ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി താലൂക്ക് കണ്‍വീനര്‍ ജാന്‍സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബി. സന്ധ്യ, ആര്‍. ബിജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.കെ. നസീമ, സി.റ്റി. ബിന്ദു, ലളിത, ഹസീന അബൂബക്കര്‍, അനു ജോസഫ് മൗന ജാഥയ്ക്ക് നേതൃത്വം നല്കി. പീരുമേട് സിവില്‍ സ്റ്റേഷനില്‍ നടന്ന മൗനജാഥയും പ്രതിഷേധ യോഗവും ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി വി ആര്‍ ബീനാമോള്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it