ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണം

വടക്കഞ്ചേരി: പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.  യു ഡി എഫ് തരൂര്‍ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വധശിക്ഷയോട് താല്‍പര്യമില്ലെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഇതു നടപ്പാക്കിയേ തീരൂ. റബ്ബറിന്റെ വിലയിടിവ് തടയാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന് പറയുന്നതില്‍ ഒരു അര്‍ഥവുമില്ല. സി പി എമ്മും ബി ജെ പിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സി പി എം അക്രമ രാഷ്ട്രീയത്തിലൂടെ കൊലപാതകം നടത്തുമ്പോള്‍, ബി ജെ പി വര്‍ഗീയതയുടെ പേരിലാണ് കൊലപാതകം നടത്തുന്നത്. ഇതിനെ ഒറ്റക്കെട്ടായി നേരിടണമെങ്കില്‍ യു ഡി എഫ് വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ റെജി കെ മാത്യു അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മുന്‍ എം പി വിജയരാഘവന്‍, എ ആണ്ടിയപ്പു, അഡ്വ. തോലന്നൂര്‍ ശശിധരന്‍, ശാന്തജയറാം. പാളയം പ്രദീപ്, കെ ഗോപിനാഥ്, എ തങ്കപ്പന്‍, ജോബി ജോസഫ്, ഡോ. അര്‍സ്സലര്‍ നിസ്സാം, യു അംബുജാക്ഷന്‍, എം എസ് അബ്ദുല്‍ഖൂദ്ദൂസ്, ബാബു മാധവന്‍, സ്ഥാനാര്‍ഥി സി പ്രകാശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it