Flash News

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കസ്റ്റഡിയില്‍

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കസ്റ്റഡിയില്‍
X
jisha-murder-case
[related] ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  ഇദ്ദേഹത്തെ ബംഗളൂരുവില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജിഷ കൊല്ലപ്പെട്ട ദിവസം പ്രദേശത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ ഇദ്ദേഹം ഉണ്ടായിരുന്നുവെന്നും അടുത്ത ദിവസം തന്നെ ബംഗളൂരുവിലേക്ക് കടന്നതുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ കാരണം.

കസ്റ്റഡിയിലുള്ളവരെയും സാക്ഷികളേയും രഹസ്യകേന്ദ്രങ്ങളില്‍ വെച്ച് ചോദ്യചെയ്യുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 30 ടീമുകള്‍ ഒരേ സമയം കേസ് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.  അതിനിടെ, ജിഷയുടെ വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് പോലീസ് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it