palakkad local

ജിഷയുടെ കൊലപാതകം: പ്രതിഷേധ ബൈക്ക്‌റാലി സംഘടിപ്പിച്ചു

ഷൊര്‍ണൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ആര്‍എക്‌സ് റൈഡേര്‍സ് ക്ലബ് പട്ടാമ്പി ഷൊര്‍ണൂരില്‍ നിന്നും അതിരപ്പള്ളിയിലേക്ക് പ്രതിഷേധ ബൈക്ക് റാലി നടത്തി. ജിഷയുടെ കൊലപാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ് റാലി സംഘടിപ്പിച്ചത്.
ദേശീയ യുവജന പുരസ്‌കാര ജേതാവ് ടിഎച്ച് ഫിറോസ് ബാബു റാലി ഫഌഗ് ഓഫ് ചെയ്തു. സാമൂഹിക ക്ഷേമത്തിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം ബോധവല്‍ക്കരണം സംഘടിപ്പിച്ച ആര്‍എക്‌സ് റൈഡേര്‍സ് ക്ലബിന്റെ പത്താമത്തെ റാലിയാണിത്. സംഘാടകരായ സാബിര്‍ ദേശമംഗലം, ഫര്‍ഹാനുള്ള വളാഞ്ചേരി, ജോസി, ആഷിഖ് റാലിക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it