ജിഷയുടെ കൊലപാതകം: ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ പെരുമ്പാവൂരില്‍ ഭാഗികം

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ പെരുമ്പാവൂര്‍ ഒഴികെ എറണാകുളം ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ ബാധിച്ചില്ല. പെരുമ്പാവൂരിലും ഹര്‍ത്താല്‍ ഭാഗികമായിരന്നു.
ദലിത് നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് 13 ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് ദലിത് സംഘടനകളുടെ സംയുക്ത കോ-ഓഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ആയിരുന്നു ഹര്‍ത്താല്‍. പെരുമ്പാവൂര്‍ നഗരത്തിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ബാങ്കുകളിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യ ബസ്സുകള്‍ 10 മണിയോടെ സര്‍വീസ് നിര്‍ത്തിവച്ചു.
കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നതിനാല്‍ യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് സ്വകാര്യബസ്സുകള്‍ സര്‍വീസ് അവസാനിപ്പിച്ചത്. പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി-സ്വാകര്യ ബസ്സുകള്‍ ഭാഗികമായി സര്‍വീസ് നടത്തി. എന്നാല്‍, എറണാകുളം ജില്ലയില്‍ മറ്റിടങ്ങളിലെല്ലാം സാധാരണ പോലെയായിരുന്നു. പെരുമ്പാവൂരിനു സമീപപ്രദേശങ്ങളായ പുല്ലുവഴി -വല്ലം ജങ്ഷന്‍ എന്നിവിടങ്ങളിലും ഹര്‍ത്താല്‍ ബാധിച്ചില്ല.
Next Story

RELATED STORIES

Share it