Flash News

ജിഷയുടെ അയല്‍വാസി കണ്ണൂരില്‍ പിടിയില്‍, കുറ്റം നിഷേധിച്ചു

ജിഷയുടെ അയല്‍വാസി കണ്ണൂരില്‍ പിടിയില്‍, കുറ്റം നിഷേധിച്ചു
X
13100988_1097414536983013_723883351_nപെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷ(30)യെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂരില്‍ പിടിയിലായി. ജിഷയുടെ അയല്‍വാസിയായ ഇയാള്‍ രണ്ടുദിവസം മുന്‍പാണ് കണ്ണൂരിലെത്തിയത്. എന്നാല്‍ ഇയാള്‍ ചോദ്യംചെയ്യലിനിടെ കുറ്റം നിഷേധിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ഹെര്‍ണിയ ഓപ്പറേഷനു വിധേയനായതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടേതെന്ന് പോലിസ് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ജിഷയുടെ അയല്‍വാസിയായ ഇയാളെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തത്.
തളാപ്പിലെ ഹോട്ടലില്‍ പാചകക്കാരനായി ജോലിചെയ്യുകയായിരുന്ന ഇയാളുടെ പേര് അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം പെരുമ്പാവൂരില്‍നിന്ന് മുങ്ങിയവരുടെ മൊബൈല്‍ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുവരുകയായിരുന്നു.
[related]ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ പോലിസ് ചോദ്യംചെയ്യുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നീങ്ങിയത്. എന്നാല്‍, കൃത്യമായ തെളിവില്ലാത്തതിനാല്‍ മറ്റു വഴികളിലൂടെയുള്ള അന്വേഷണത്തിലാണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ജിഷ കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരവും ജിഷയുടെ നിലവിളിയും കേട്ടതായി അയല്‍വാസികള്‍ പോലിസിന് മൊഴിനല്‍കി.
ജിഷയുടെ കൊലപാതകി ഒരാളാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി മഹിപാല്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it