Flash News

ജിഷകൊലക്കേസ്; നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍

ജിഷകൊലക്കേസ്; നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍
X
jisha-murder

[related]
കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ദിവസം ജിഷയെ മഞ്ഞഷര്‍ട്ടിട്ട ഒരാള്‍ പിന്തുടര്‍ന്നിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിനടുത്തുള്ള വളം ഡിപ്പോയിലെ സിസിടിവിയിലാണ് മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ ജിഷയെ പിന്തുടരുന്നതായി വ്യക്തമാകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവദിവസം മഞ്ഞഷര്‍ട്ടിട്ട ഒരാളെ ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ടിരുന്നതായി  നരിവധി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇവ സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചത്.വളം ഡിപ്പോയിലെ നാല് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. ഇവിടെ അഞ്ചാമത് ഒരു സിസിടിവി കൂടി പരിശോധിക്കാനുണ്ട്. അതില്‍ നിന്ന് ഇയാളുടെ മുഖം വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
കൊല്ലപ്പെട്ട ദിവസം ജിഷ കോതമംഗലത്ത് പോയിരുന്നതായി പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോതമംഗലത്ത് ജിഷ പോയ സ്ഥലത്തെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം വ്യക്തമായ ഒരു നിഗമനത്തിലെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രവുമായി സാമ്യം തോന്നിയ പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളെ ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ വെച്ച് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റടിയിലെടുത്തിരുന്നു.
Next Story

RELATED STORIES

Share it