Alappuzha local

ജില്ല വോട്ടെടുപ്പിനൊരുങ്ങുന്നു

ആലപ്പുഴ:സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പോളിങ് സ്‌റ്റേഷനുകളില്‍ ഇത്തവണ സമ്മതിദായകരെ കാത്തിരിക്കുന്നത് ഒട്ടെറെ പുതുമകള്‍.
ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതാ പോളിങ് സ്റ്റേഷനുകളും ഒരുക്കുന്നുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപോളിങ് സ്‌റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്. പോളിങ് സ്റ്റേഷനു മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാകും. തുടര്‍ന്ന് ഹെല്‍പ് ഡെസ്‌ക്കും അമ്പത് പേര്‍ക്ക് ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹമകറ്റാന്‍ കുടിവെള്ള സംവിധാനവും പോളിങ് സ്‌റ്റേഷനുമുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക പെട്ടിയും പേനയും ഉണ്ടാവും.
ഫസ്റ്റ് എയ്ഡ് ബോക്‌സും ചൂടിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങളും ഒരുക്കും. പ്രായമായവര്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വീല്‍ചെയറിന്റെ സഹായവും ഇവരെ സഹായിക്കുന്നതിനായി എന്‍സിസി-സ്റ്റുഡന്റ് പോലിസ് കേഡറ്റുമാരുടെയും സേവനമുണ്ടാകും. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും 10 വീതം പോളിങ് സ്‌റ്റേഷനുകളിലെ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കുന്നത് വനിതകളായിരിക്കും. ആകെ 90 വനി താ പോളിങ് സ്റ്റേഷനുകളാണ് ഇത്തരത്തില്‍ ജില്ലയിലുള്ളത്.
വോട്ടര്‍മാരില്‍ സ്ത്രീ പ്രാ തിനിധ്യം കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് സ്‌റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ ഡ്യൂട്ടിക്കുള്ള പോലിസുകാര്‍ വരെ ഈ പോളിങ് സ്‌റ്റേഷനുകളില്‍ വനിതകളായിരിക്കും.
വനിതാ പോളിങ് സ്‌റ്റേഷനാണെങ്കിലും പുരുഷന്മാര്‍ ക്കും ഇവിടെ വോട്ടവകാശമുണ്ടായിരിക്കും.
Next Story

RELATED STORIES

Share it